ad
Deshabhimani

സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

skeleton found
വെബ് ഡെസ്ക്

Published on Jul 10, 2025, 01:57 AM | 1 min read


കളമശേരി

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കുസമീപം സ്വകാര്യ ഭൂമിയിലെ നിർമാണസ്ഥലത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബ്ലൂസ്റ്റാർ റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 70 ഏക്കറിലാണ്‌ തലയോട്ടിയും കാലിന്റേതെന്ന് സംശയിക്കുന്ന അസ്ഥികളും കണ്ടെത്തിയത്.


ഇവിടെ ലോജിസ്റ്റിക് പാർക്കിനുവേണ്ടി ചൊവ്വാഴ്ച വൈകിട്ട് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അടിക്കാട് നീക്കി റോഡ് നിർമിക്കുകയായിരുന്നു. ഇതിനിടെ, മെഡിക്കൽ കോളേജ് --കങ്ങരപ്പടി റോഡ് ഭാഗത്തായാണ്‌ തലയോട്ടി കണ്ടെത്തിയത്. ഇവിടെനിന്ന് നേരത്തേ മരങ്ങൾ വെട്ടിമാറ്റിയിട്ടുമുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കളമശേരി പൊലീസ് തലയോട്ടിയും അസ്ഥികളും കസ്റ്റഡിയിലെടുത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home