കരുണയുടെ കരംനീട്ടി ശിശുദിനത്തിൽ ഷോപ്പിങ് ഉത്സവം

കവളങ്ങാട്
ശിശുദിനത്തിൽ ഷോപ്പിങ് ഫെസ്റ്റിവലുമായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ സ്കൂൾ. മാതാപിതാക്കൾ മരിച്ച ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം കണ്ടെത്തുന്നതിനാണ് ടൈനി കിഡ്സ് ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ മേളയിൽ വിവിധതരം അച്ചാറുകൾ, പലഹാരങ്ങൾ, അക്വേറിയം, ചെടികൾ, സ്റ്റേഷനറി ഐറ്റംസ് എന്നിവയുടെ വിൽപ്പനയും ഫുഡ് കൗണ്ടറുകൾ, കാർഷിക ഉൽപ്പന്നങ്ങളുടെ ജനകീയലേലവും കുട്ടികൾ ഒരുക്കിയ പപ്പറ്റ് ഷോയും ഉണ്ടായിരുന്നു. ഇതുവഴി ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകും.
ആന്റണി ജോൺ എംഎൽഎ ഉദ്cഘാടനം ചെയ്തു. സിസ്റ്റർ മരിയറ്റ് അധ്യക്ഷയായി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത്, ഫാ. മാത്യു വടക്കുമ്പാടം, ഫാ. ജിപ്സൺ ഗ്രിഗറി, ബോസ് വർഗീസ്, എം വി ബിജു, എം കെ വിജയൻ, പ്രിൻസിപ്പൽ സിസ്റ്റർ ശാലീന, പിടിഎ പ്രസിഡന്റ് സിജു മാത്യു എന്നിവർ വിവിധ ഷോപ്പുകളുടെ ഉദ്ഘാടനം നടത്തി.









0 comments