തെരഞ്ഞെടുപ്പ് കമീഷനും ജനാധിപത്യ ധ്വംസനവും ബഹ്റൈൻ പ്രതിഭ ചർച്ച

മനാമ : ഇന്ത്യയിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുമായി ഉയർന്നുവന്ന വിവാദങ്ങളിൽ ചർച്ച സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ. "തെരഞ്ഞെടുപ്പ് കമീഷനും ജനാധിപത്യ ധ്വംസനവും' എന്ന വിഷയത്തിലുള്ള ചർച്ച പ്രതിഭ സെന്ററിൽ നടന്നു. ബിനു മണ്ണിൽ, ടി കെ രജിത, പ്രദീപ് പുറവങ്കര എന്നിവരാണ് ചർച്ച നയിച്ചത്. എൻ വി ലിവിൻകുമാർ മോഡറേറ്ററായി. കെ എം സതീഷ്, സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, വി കെ സുലേഷ്, കെ വി മഹേഷ്, ഇ എ സലിം, സുനിൽദാസ്, നയൻ താര, എഫ് എം ഫൈസൽ, കാസിം നന്തി, അനീഷ് നിർമലൻ, എൻ കെ വീരമണി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാണ് രാജ്യം ഭരിക്കുന്ന പാർടിക്കായി ജനാധിപത്യത്തെ ധ്വംസിക്കുന്നത്. 13 കോടിയിലധികം പൗരരുടെ പേര് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയതായാണ് പുറത്തുവരുന്ന വിവരം. പുതിയ തലമുറയിലെ കുട്ടികൾ പൗരന്റെ അവകാശങ്ങൾക്കായി തെരുവിൽ സമരം ചെയ്യുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണെന്നും ജനാധിപത്യം സംരക്ഷിക്കേണ്ടവർ അതിന്റെ അന്തകരാകരുതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.








0 comments