കാർഷിക മേഖലയെ തൊട്ടറിഞ്ഞ് ഷീന മാത്യു

മൂവാറ്റുപുഴ
ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷീന മാത്യുവിന് ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിൽ ഹൃദ്യമായ വരവേൽപ്പ്. കർഷകരും കർഷകത്തൊഴിലാളികളും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് വോട്ടർമാർ സ്വീകരണകേന്ദ്രങ്ങളിലെത്തി സ്ഥാനാർഥിയെ വരവേറ്റു.
കാർഷിക മേഖലയായ ആയവന, കലൂർക്കാട് പഞ്ചായത്തുകളിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനപദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ സ്ഥാനാർഥിയെ വരവേറ്റത്. വ്യാഴം രാവിലെ ആയവന പഞ്ചായത്തിലെ ഏനാനെല്ലൂർ ഷാപ്പുപടിയിൽനിന്ന് തുടങ്ങിയ പര്യടനം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി എൻ സുരേഷ് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കല്ലൂർക്കാട് ടൗണിൽ സമാപിച്ചു.









0 comments