ad
Deshabhimani

തങ്കളത്ത് ഷീ ലോഡ്ജ് ഒരുങ്ങി

she lodge

കോതമംഗലം നഗരസഭ തങ്കളത്ത് നിർമിച്ച ഷീ ലോഡ്ജ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2025, 02:31 AM | 1 min read

കോതമംഗലം


കോതമംഗലം നഗരസഭ തങ്കളത്ത് നിർമിച്ച ഷീ ലോഡ്ജ് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.


തങ്കളം മുൻസിപ്പൽ സ്റ്റാൻഡിനുള്ളിൽ 35 ലക്ഷം ചെലവഴിച്ചാണ്‌ ഷീ ലോഡ്ജ്‌ ഒരുക്കിയത്‌. ശുചിമുറി സ‍ൗകര്യങ്ങളോടെയുള്ള അഞ്ച്‌ മുറികളുണ്ട്‌. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ രാത്രികാലങ്ങളിൽ എത്തുന്നവർക്ക്‌ ഷീ ലോഡ്ജ് ആശ്വാസമാകും.


എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, നഗരസഭ ചെയർമാൻ ടോമി അബ്രഹാം, സിന്ധു ഗണേശൻ, കെ എ നൗഷാദ്, ബിൻസി തങ്കച്ചൻ, ജോസ് വർഗീസ്, പി ആർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home