ad
Deshabhimani

പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ പ്രതിഷേധം

Sfi Protest

കേരള സർവകലാശാലയിലേക്ക്‌ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെയുള്ള പൊലീസ് നരനായാട്ടിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 12:42 AM | 1 min read

കൊച്ചി

തിരുവനന്തപുരത്ത്‌ കേരള സർവകലാശാലയിലേക്ക്‌ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെയുള്ള പൊലീസ് നരനായാട്ടിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മഹാരാജാസ്‌ കോളേജിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധമാർച്ച്‌ കമീഷണർ ഓഫീസിനുമുന്നിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് മാർച്ച്‌ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം നാസർ അബ്ദുറഹ്മാൻ, ജില്ലാ കമ്മിറ്റി അംഗം കെ നവീൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home