സംസ്കൃത സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി

കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നേതൃത്വത്തിൽ ധർണ നടത്തുന്നു
കാലടി
സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം കുറ്റമറ്റതാക്കുക, കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് ഉടൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌എഫ്‌ഐ സിൻഡിക്കറ്റ് മാർച്ച് നടത്തി.
അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വൈസ് ചാൻസലറുടെ സേവനം കാര്യക്ഷമമാക്കുക, മുടങ്ങിക്കിടക്കുന്ന സിൻഡിക്കറ്റ് അക്കാദമിക് കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രതു കഷ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി എസ് അർച്ചന അധ്യക്ഷയായി.
തിങ്കളാഴ്‌ച രാവിലെമുതൽ കാലടി സംസ്കൃത സർവകലശാലയിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.











0 comments