ad
Deshabhimani

വിരമിക്കുന്ന പൊലീസുകാർക്ക് 
യാത്രയയപ്പ് നൽകി

Sent off

കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സർവീസിൽനിന്ന്‌ വിരമിക്കുന്ന സഹപ്രവർത്തകർക്ക് നൽകിയ യാത്രയയപ്പ്

വെബ് ഡെസ്ക്

Published on May 26, 2026, 12:29 AM | 1 min read

ആലുവ


കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് വിരമിക്കുന്ന പൊലീസുകാർക്ക് യാത്രയയപ്പ് നൽകി.


ആലുവ ഡിപിഒ കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. ഡിസിബി ഡിവൈഎസ്‌പി അലക്സ് ബേബി മുഖ്യപ്രഭാഷണം നടത്തി.


കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ ആർ ആത്മൻ അധ്യക്ഷനായി. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ്‌കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി പ്രവീൺ, ജില്ലാ സെക്രട്ടറി എം വി സനിൽ, പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി പി എ ഷിയാസ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി ജെ സെബി എന്നിവർ സംസാരിച്ചു. എറണാകുളം റൂറൽ ജില്ലയിൽനിന്ന്‌ 38 പേരാണ് ഈ മാസം വിരമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home