ad
Deshabhimani

ഡിജിറ്റൽ സമ്മർദങ്ങളിൽനിന്ന് 
‘ഓഫ്‌ലൈനാ'ക്കി അബ്രാമോവിച്ച് ശിൽപ്പശാല

seminar
വെബ് ഡെസ്ക്

Published on Feb 05, 2026, 01:48 AM | 1 min read


കൊച്ചി

ഡിജിറ്റൽ ലോകത്തിന്റെ ബഹളങ്ങളിൽനിന്ന്‌ മനസ്സിനെ മോചിപ്പിച്ച്‌ ‘അബ്രാമോവിച്ച് മെത്തേഡ്' പരിശീലനക്കളരി. കൊച്ചി മുസിരിസ്‌ ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ലോകത്ത് സ്വാധീനശക്തിയുള്ള കലാകാരന്മാരുടെ ‘ആർട്ട് റിവ്യൂ പവർ 100’ പട്ടികയിൽ ഇടംപിടിച്ച സെർബിയൻ കലാകാരി മറീന അബ്രാമോവിച്ച് വികസിപ്പിച്ചെടുത്തതാണ്‌ ഇ‍ൗ രീതി. ക്യൂറേറ്റർ ബില്ലി ഷാവോയുടെ നേതൃത്വത്തിലാണ് പരിശീലിച്ചത്‌. വർധിക്കുന്ന ഡിജിറ്റൽ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലനപരിപാടിയിൽ അറുപതോളംപേർ പങ്കെടുത്തു.


ദൈർഘ്യമേറിയ പ്രകടനങ്ങൾ നടത്തുന്ന കലാകാരന്മാർക്കായി മറീന രൂപപ്പെടുത്തിയ വ്യായാമങ്ങളുടെ ലഘുരൂപമാണ് അവതരിപ്പിച്ചത്‌. കൈകൾ കൂട്ടിത്തിരുമ്മി മുഖത്തെ ഞരമ്പുകളെ ഉണർത്തുന്ന വാം- അപ്പ് സെഷൻ, കണ്ണുകളിലേക്ക് നോക്കിനിൽക്കുക, അരിയും നെല്ലും വേർതിരിക്കുക, സാവധാനത്തിലുള്ള നടത്തം, ചുവരിലെ പ്രാഥമിക വർണങ്ങളിലേക്ക് ദീർഘനേരം നോക്കിനിൽക്കുക തുടങ്ങി ഏകാഗ്രത ആവശ്യമുള്ള ശാരീരിക -മാനസിക വ്യായാമങ്ങളാണ്‌ പരിശീലിപ്പിച്ചത്‌. മാനസിക സമ്മർദങ്ങളിൽനിന്ന് മോചനംനേടാൻ ഇത്തരം രീതികൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് പങ്കെടുത്ത കലാകാരന്മാരും വിദ്യാർഥികളും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home