ഓണത്തിന് ഒരുവട്ടി പൂവ് : തൈവിതരണം തുടങ്ങി

ആമ്പല്ലൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ബന്തി, ജമന്തി, തൈകളുടെ സൗജന്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് നിർവഹിക്കുന്നു
ആമ്പല്ലൂർ
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി, ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാനും പ്രാദേശിക പൂക്കളുടെ ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ആമ്പല്ലൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ബന്തി, ജമന്തി തൈകളുടെ സൗജന്യവിതരണം ആരംഭിച്ചു.
10 സെന്റിൽ ബന്തി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എം കെ സുരേന്ദ്രൻ അധ്യക്ഷനായി. കൃഷി ഓഫീസർ ജോഷി പോൾ, കെ ജി രാജീവ്, സലിം അലി, എൻ സി വേണു എന്നിവർ സംസാരിച്ചു.









0 comments