കോതമംഗലം ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

കോതമംഗലം ഉപജില്ലാ ശാസ്ത്രോത്സവം പൈങ്ങോട്ടൂരിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
കോതമംഗലം ഉപജില്ലാ ശാസ്ത്രോത്സവം പൈങ്ങോട്ടൂരിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് സാബു മത്തായി, വാർഡ് അംഗം സണ്ണി മാത്യു, എഇഒ കെ ബി സജീവ്, റോയ് മാത്യു, ഫെമിക്സ് ജോൺ, സിസ്റ്റർ സാലി ആന്റണി, ഷിബി മോൾ ജോസഫ് എന്നിവർ സംസാരിച്ചു.
സെന്റ് ജോസഫ് എച്ച്എസ്എസ്, സെന്റ് ജോസഫ് എൽപിഎസ് എന്നിവടങ്ങളിലാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ നടക്കും. ഉപജില്ലയിലെ 98 സ്കൂളുകളിൽനിന്ന് 3000 കുട്ടികൾ പങ്കെടുക്കും. ശാസ്‌ത്രോത്സവം വെള്ളിയാഴ്‌ച സമാപിക്കും.









0 comments