ഡിജിറ്റല്‍ പെന്‍സില്‍ ബോക്സ് മുതല്‍ പ്രിന്റഡ് ബാഗുകള്‍വരെ
സജീവമായി സ്കൂള്‍ വിപണി

എറണാകുളം മാർക്കറ്റിലെ സ്കൂൾ വിപണിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കാൽക്കുലേറ്ററും ഡിജിറ്റൽ സ്ലേറ്റുമുള്ള ഇൻസ്ട്രമെന്റ് ബോക്സുകൾ
കൊച്ചി
ഡിജിറ്റല്‍ പെന്‍സില്‍ ബോക്സ് മുതല്‍ പ്രിന്റഡ് ബാഗുകള്‍വരെ കൗതുകങ്ങളൊരുക്കി സ്‌കൂൾ തുറപ്പിന് ആഴ്ചകൾക്കുമുമ്പേ പഠനോപകരണ വിപണി സജീവം. കാർട്ടൂൺ, ചിത്രകഥാ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകളും കുടകളുമാണ് വിപണിയിലെ താരം.
300 മുതലാണ് ബാഗുകളുടെ വില. പ്രിന്റഡ് ബാഗുകള്‍ക്ക് വില 700 മുതലാണ്. സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, അവഞ്ചേഴ്‌സ്, ഡോറ, ഛോട്ടാ ഭീം, ബാര്‍ബി തുടങ്ങിയവ പല നിറത്തിലും വലുപ്പത്തിലും ബാഗുകളിലും കുടകളിലുമുണ്ട്. മുതിർന്ന കുട്ടികൾക്കുള്ള വിവിധ ബ്രാൻഡുകളുടെ ബാഗുകൾക്ക് 1500 മുതലാണ് വില.
ഡിജിറ്റല്‍ പെന്‍സില്‍ ബോക്സും ഇത്തവണ വിപണിയിലുണ്ട്.
പെന്‍സില്‍ ബോക്സിന്റെ മുന്നിലുള്ള ഡിസ്‌പ്ലേ സ്ക്രീനില്‍ എഴുതുകയും വരയ്ക്കുകയും ചെയ്യാമെന്നതാണ് പ്രത്യേകത. എഴുതുന്നത് ഡിലീറ്റ് ചെയ്യാനുള്ള ബട്ടണുമുണ്ട്. 240 മുതലാണ് വില. കാല്‍ക്കുലേറ്ററുള്ള പെന്‍സില്‍ ബോക്സുകള്‍ക്കും ആവശ്യക്കാരേറെ. 200 മുതലാണ് വില. 60 രൂപമുതലുള്ള പെന്‍സില്‍ ബോക്സുകളും ലഭ്യമാണ്. നെയിംസ്ലിപ്പുകളിലും കാർട്ടൂൺ കഥാപാത്രങ്ങളാണ് കൂടുതലും. കായികതാരങ്ങളും ചലച്ചിത്ര താരങ്ങളുമുള്ളവയുമുമണ്ട്. കുട്ടികള്‍ക്കായുള്ള മഴക്കോട്ടുകളും വിപണിയില്‍ ലഭിക്കും.
സ്റ്റീൽ ടിഫിൻ ബോക്‌സും വാട്ടർ ബോട്ടിലുകളും വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 300 മുതൽ 1000 രൂപവരെയാണ് ടിഫിൻ ബോക്സുകളുടെ വില. 100 രൂപമുതലുള്ള വാട്ടർ ബോട്ടിലുകളുമുണ്ട്.
നോട്ട്‌ബുക്ക് വിപണിയും ഓഫറുകളുമായി സജീവം. ചെറിയ നോട്ട്ബുക്കുകൾക്ക് 25 മുതലും 200 പേജുള്ള വലിയ നോട്ട്ബുക്കുകൾക്ക് 40 രൂപമുതലുമാണ് വില. എന്നാല്‍, പഠനോപകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളിലുള്ള വിലക്കിഴിവും ഓഫറുകളും വിപണിയെ ബാധിക്കുന്നുണ്ടെന്ന് മേനക ടോപ് ഫാന്‍സി കടയിലെ ഗീവര്‍ഗീസ് പറഞ്ഞു.











0 comments