കുറുമശേരി ഗവ. യുപി സ്കൂളിന് ബസ് അനുവദിച്ചു

നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിലെ കുറുമശേരി ഗവ. യുപി സ്കൂളിന് അനുവദിച്ച ബസ് റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവന്‍ അധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം ജെ ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ടോമി, വാര്‍ഡ് അംഗം പി പി ജോയി, ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം എം ആർ സുരേന്ദ്രൻ, പ്രധാനാധ്യാപിക കെ കെ ഷീബ, ആര്‍ സി നായര്‍, എം എസ് ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എംഎല്‍എയുടെ പ്രത്യേക വികസനഫണ്ടില്‍നിന്നുള്ള 19.29 ലക്ഷം രൂപ ചെലവിലാണ് സ്കൂളിന് ബസ് ലഭിച്ചത്.










0 comments