വെണ്ണിക്കുളം ഗവ. ജെബി സ്കൂളിൽ പുതിയമന്ദിരത്തിന് കല്ലിട്ടു

കോലഞ്ചേരി
തിരുവാണിയൂർ പഞ്ചായത്തിലെ വെണ്ണിക്കുളം ഗവ. ജെബി സ്കൂളിലെ പുതിയമന്ദിരത്തിന് പി വി ശ്രീനിജിൻ എംഎൽഎ കല്ലിട്ടു. പ്രസിഡന്റ് സി ആർ പ്രകാശ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, സിന്ധു കൃഷ്ണകുമാർ, കെ വി സനീഷ്, വർഗീസ് യാക്കോബ്, ബേബി വർഗീസ്, സജി പീറ്റർ എന്നിവർ സംസാരിച്ചു. 2024-–-25ലെ ബജറ്റിൽപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.










0 comments