വയോധികയുടെ പണം തട്ടിയെടുത്തു; ബിജെപി നേതാക്കൾക്കെതിരെ പരാതി

കവളങ്ങാട്
വയോധികയുടെ 1.85 ലക്ഷം രൂപ തട്ടിയെടുത്ത ബിജെപി നേതാക്കൾക്കെതിരെ പരാതി. പൈങ്ങോട്ടൂർ കടവൂർ കൊടുക്കാപ്പിള്ളിൽ സരോജിനി (80)യുടെ പണം തട്ടിയെടുത്ത ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ബെന്നി പൂഴിപ്പുറം, കടവൂർ ബൂത്ത് പ്രസിഡന്റ് ജിജി കൃഷ്ണൻ, പണം തിരികെ ചോദിച്ചതിന് ഭീഷണിപ്പെടുത്തിയതിനും തട്ടിപ്പിന് കൂട്ടുനിന്നതിനും പൈങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ എന്നിവർക്കെതിരെയാണ് പരാതി. ബിജെപി കടവൂർ ബൂത്ത് സെക്രട്ടറിയും സരോജിനിയുടെ മകനുമായ ഷാജുവാണ് പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയത്.
ക്ഷേമപെൻഷൻ ലഭിച്ചതും കൂവ പറിച്ച് ഉണക്കി വിറ്റതുമുൾപ്പെടെ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്ന പണമാണ് തിരികെ നൽകാമെന്ന ഉറപ്പിൽ ബിജെപി നേതാക്കൾ നാലുവർഷംമുമ്പ് വാങ്ങിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. ബിജെപി ജില്ലാ നേതൃത്വത്തിന് ഷാജു മുമ്പ് പരാതി നൽകിയിരുന്നു. തീരുമാനമാകാത്തതോടെയാണ് പൊലീസിനെ സമീപിച്ചത്.









0 comments