ad
Deshabhimani

കൊച്ചി തുറമുഖം

സ്വകാര്യവൽക്കരണവിരുദ്ധ സമരം 60 ദിവസം പിന്നിട്ടു

Satyagraha

കൊച്ചി തുറമുഖ സ്വകാര്യവല്‍ക്കരണവിരുദ്ധ സമരം സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 01:00 AM | 1 min read

മട്ടാഞ്ചേരി

കൊച്ചിൻ പോർട്ട്‌ ജോയിന്റ് ട്രേഡ് യൂണിയൻ ഫോറം ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം 60 ദിവസം പിന്നിട്ടു. സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് സെബാസ്റ്റ്യൻ അധ്യക്ഷനായി. എം എൻ മനോജ്‌, ടി സി സഞ്ജിത്, വി കെ സുരേന്ദ്രൻ, എം ജമാൽ കുഞ്ഞ്, കെ എം റിയാദ്, റസിയ സലിം എന്നിവർ സംസാരിച്ചു. 60-ാം ദിവസം സമരത്തിൽ സി ജി ഷണ്മുഖ ദാസ്, കെ എസ് ജോമോൻ എന്നിവരോടൊപ്പം മുതിർന്ന നേതാക്കളുൾപ്പെടെ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു.


കൊച്ചി തുറമുഖം ദശകങ്ങളായി നേരിട്ടു നടത്തുന്ന ഏറ്റവും പ്രധാന പ്രവർത്തന മേഖലയായ മറൈൻ ഡിപ്പാർട്മെന്റിലെ തന്ത്രപ്രധാന പ്രവർത്തനങ്ങൾ പുറംകരാർ കൊടുക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, ഘട്ടം ഘട്ടമായി സ്വകാര്യ വൽക്കരണത്തിലൂടെ തുറമുഖത്തെ സമ്പൂർണമായി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home