ad
Deshabhimani

ഏറ്റവും വലിയ കച്ചവടസാമഗ്രിയായി 
ആയുധം മാറി: ഡോ. സുനിൽ പി ഇളയിടം

sasthra sahithya parishath

കേരള ശാസ്-ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ സെമിനാർ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 08, 2026, 01:42 AM | 1 min read

പെരുമ്പാവൂർ


ലോകത്തെ ഏറ്റവും വലിയ കച്ചവടസാമഗ്രിയായി ആയുധം മാറിയെന്നും ശാസ്ത്രഗവേഷണത്തിന് കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന മേഖല ആയുധ ഗവേഷണത്തിനാണെന്നും ഡോ.സുനിൽ പി ഇളയിടം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനത്തിൽ ജനാധിപത്യവും ശാസ്ത്രാവബോധവും എന്ന വിഷയം അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യൻ ബജറ്റിലെ പ്രതിരോധത്തിനുവേണ്ടി ചെലവഴിക്കുന്നത് മുന്നേമുക്കാൽ കോടി ലക്ഷമാണ്. ആയുധം വാങ്ങാനും കത്തിച്ചുകളയാനും നാലുലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. ശാസ്ത്രബോധം പൊതുബോധമാക്കാനുള്ള കൂട്ടായ ഇടപെടലിലൂടെമാത്രമേ ജനാധിപത്യം ശക്തിപ്പെടുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു.



സമ്മേളനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ കെ വിജയ പ്രകാശ് അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ കെ എൻ സംഗീത, കെ ബി നൗഷാദ്, അഭിലാഷ് അനിരുദ്ധൻ, പി എൻ വിനയ ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന അവലോകനം നിർവാഹകസമിതി അംഗം ഡോ. ജയന്തി എസ് പണിക്കരും സംഘടനാരേഖ ടി കെ ദേവരാജനും വാർഷിക റിപ്പോർട്ട് പി കെ വാസുവും വരവുചെലവ് കണക്കുകൾ കെ ഡി കാർത്തികേയനും ഓഡിറ്റ് റിപ്പോർട്ട് എ എസ് സദാശിവനും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home