ad
Deshabhimani

സംസ്കൃത സർവകലാശാല

വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിൽ

Sanskrit University students protest
വെബ് ഡെസ്ക്

Published on Jul 02, 2025, 03:55 AM | 1 min read

കാലടി

സംസ്കൃത സർവകലാശാലയിൽ അച്ചടക്കവും സുരക്ഷയും ഉറപ്പുവരുത്താൻ എന്ന പേരിൽ സിൻഡിക്കറ്റ് ഉപസമിതി നൽകിയ നിർദേശങ്ങൾ ഉത്തരവാക്കി ഇറക്കിയ വിസിയുടെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിൽ.


24 മണിക്കൂറും പ്രവർത്തിക്കുന്ന റീഡിങ് റൂം, റീഡിങ് സ്പേസ് എന്നിവയുള്ളപ്പോൾ രാത്രി ഹോസ്റ്റലിൽ കയറണമെന്ന നിർദേശമാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. അടിസ്ഥാനസൗകര്യം ലഭ്യമാക്കാതെ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കുന്നത് വിദ്യാർഥിവിരുദ്ധമാണെന്ന് എസ്എഫ്ഐ അഭിപ്രായപ്പെട്ടു. നൃത്തം, ഫൈൻ ആർട്സ്, തിയറ്റർ എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സർവകലാശാല മുഖ്യകേന്ദ്രത്തിൽ രാത്രിയും ക്രിയാത്മകപ്രവർത്തനങ്ങളാൽ സജീവമാണ്. ഇത്തരം ഉത്തരവുകൾ ക്യാമ്പസിന്റെ ചലനത്തെ ഇല്ലാതാക്കുമെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home