സ്റ്റീഫൻ ദേവസിയുടെ ‘എസ്ഡി സ്കേപ്സ്' ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ ദേവസിയുടെ എസ്ഡി സ്കേപ്സ്' ഇൻഡോർ സ്റ്റുഡിയോ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സിനിമാ ഷൂട്ടിങ്ങിനൊപ്പം സ്‌റ്റേജ്ഷോയും ലൈവ് പരിപാടികളും സംഘടിപ്പിക്കാൻ സാധിക്കുംവിധത്തിൽ നോർത്ത് കളമശേരിയിൽ സംഗീതസംവിധായകൻ സ്‌റ്റീഫൻ ദേവസി ആരംഭിക്കുന്ന സ്റ്റുഡിയോ സമുച്ചയം ‘എസ്ഡി സ്കേപ്സ്' വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
വൈകിട്ട് എം ജി ശ്രീകുമാർ നയിച്ച സംഗീതവിരുന്നുമുണ്ടായി.
നോർത്ത് കളമശേരി സുന്ദരഗിരിയിൽ ഏഴ് ഏക്കറിലായി 17,000 ചതുരശ്രയടി വിസ്‌തീർണത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്.










0 comments