ad
Deshabhimani

റൂഫസ് ഡിസൂസയ്‌ക്ക്‌ കീഴിൽ 
കളിപഠിക്കാൻ വിദേശത്തെ കുട്ടികളും

Rufus D'Souza

റൂഫസ് ഡിസൂസ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത്‌ വിദേശത്തുനിന്നെത്തിയ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:29 AM | 1 min read

മട്ടാഞ്ചേരി


റൂഫസ് ഡിസൂസയുടെ കീഴിൽ ഫുട്‌ബോൾ പരിശീലനം തേടി വിദേശത്തുനിന്നുള്ള കുട്ടികളും. ഫോർട്ട്‌ കൊച്ചി പരേഡ് മൈതാനത്തിലെ പരിശീലനത്തിനായി ഗൾഫ് മേഖലയിലെ കുട്ടികളാണ് ഏറെയും എത്തുന്നത്. ഖത്തർ ലോകകപ്പിനു മുന്നോടിയായി ഫിഫ ഇറക്കിയ പ്രൊമോ വീഡിയോയിൽ റൂഫസ് ഡിസൂസയുടെ പരിശീലന മികവടക്കം പരാമർശിച്ചിരുന്നു.


നാട്ടുകാരും കളിക്കാരുമെല്ലാം ഫുട്ബോൾ അങ്കിൾ എന്ന് വിളിക്കുന്ന റൂഫസ് ഡിസൂസ കളി മാത്രമല്ല അച്ചടക്കവും പഠിപ്പിക്കുന്നുവെന്നാണ് ദുബായിൽനിന്ന്‌ പരിശീലനത്തിനെത്തിയ എഡ്വിൻ ജേക്കബ്, ഈതൻ ഡ്രോസ് എന്നിവർ പറയുന്നത്‌. വിദേശകുട്ടികൾ പരിശീലനത്തിനെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് തൊണ്ണൂറ്റിമൂന്നുകാരനായ റൂഫസ് ഡിസൂസ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home