മുളക്കുളം–പിറവം–പെരുവുംമൂഴി റോഡ് അപകട ഭീഷണിയായി വൈദ്യുതി തൂണുകൾ

മുളക്കുളം പിറവം റോഡിൽ വൈദ്യുതി തൂൺ നിലനിർത്തി കോൺക്രീറ്റിങ് ജോലികൾ നടത്തുന്നു
പിറവം
മുളക്കുളം–പിറവം – പെരുവുംമൂഴി റോഡ് നവീകരണം നടക്കുന്ന ഭാഗത്തെ വൈദ്യുതി തൂണുകൾ ഭാവിയിൽ അപകട ഭീഷണിയാകുമെന്ന് നാട്ടുകാർ. മുളക്കുളം പിറവം റോഡിൽ ഇരുവശങ്ങളിലേയും കോൺക്രീറ്റിങ് നടക്കുകയാണ്. മിക്ക സ്ഥലത്തും റോഡിനോട് ചേർന്നാണ് വൈദ്യുതി തൂണുകൾ നിൽക്കുന്നത്. നിലവിലുള്ള തൂണുകൾ അതേപടി നിലനിർത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.
രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നു പോകാൻ ചിലയിടങ്ങളിൽ പ്രയാസമുണ്ട്. ഐറിഷ് ഓടയാണ് നിർമ്മിക്കുന്നത്. വൈദ്യുതി തൂണുകൾ ക്രമീകരിച്ചാൽ രണ്ടടിയിലേറെ വീതി റോഡിന്റെ എല്ലാഭാഗത്തും അധികം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
2021 ലാണ് റോഡ് പദ്ധതി ആരംഭിച്ചത്. 21.40 കിലോമീറ്ററുള്ള റോഡിന്റെ പണികളിൽ താമസം നേരിട്ടതിന്റെ പ്രധാന കാരണം എംഎൽഎയുടെ കെടുകാര്യസ്ഥതയായിരുന്നു. പരാതികളെത്തുടർന്ന് ആദ്യ കരാറുകാരെ ഒഴിവാക്കി പദ്ധതി റീ ടെൻഡർ ചെയ്തു. പാതിവഴിയിൽ മുടങ്ങിയ റോഡിൽ അപകടങ്ങൾ പതിവായി. സിപിഐ എം ഏരിയ കമ്മിറ്റി ഇടപെട്ടാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്.
കേരള സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കുമരകം നെടുമ്പാശേരി ഹൈവേയുടെ ഭാഗമാണ് ഈ റോഡ്. പാലങ്ങളുടെയും കലുങ്കുകളുടെയും പണിയാണ് പ്രധാനമായും നടക്കുന്നത്.










0 comments