ad
Deshabhimani

റോഡ്‌ നവീകരണം തുടങ്ങി

Road Renovation
വെബ് ഡെസ്ക്

Published on Dec 09, 2025, 02:15 AM | 1 min read


ചോറ്റാനിക്കര

ദീർഘകാലമായി ശോച്യാവസ്ഥയിലായ തിരുവാങ്കുളം -ചോറ്റാനിക്കര വട്ടുക്കുന്ന് റോഡിന്റെ നവീകരണം ആരംഭിച്ചു. ശബരിമല പാക്കേജിൽ അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചാണ് നവീകരണം. ജൽജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചതിനെ തുടർന്നാണ് റോഡ് ശോച്യാവസ്ഥയിലായത്. 2023–-24ൽ ശബരിമല പാക്കേജിൽ തുക അനുവദിച്ചെങ്കിലും നടപടികൾ വൈകിയതോടെയാണ് നവീകരണം വൈകിയത്. റോഡിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇന്റർലോക്ക് കട്ട വിരിക്കുന്ന ജോലികളാണ് തുടങ്ങിയത്.


അഞ്ചുകിലോമീറ്റർ നീളമുള്ള റോഡിൽ 300 മീറ്റർ ഭാഗത്താണ്‌ കട്ട വിരിക്കുന്നത്. ബാക്കിയുള്ള ഭാഗം ബിഎംബിസി ടാറിങ് നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home