അപ്രോച്ച് റോഡ് ഇടിഞ്ഞു ; തെക്കൻ പറവൂർ മറ്റത്താംകടവ് പാലത്തിൽ യാത്രാദുരിതം

ഉദയംപേരൂർ
തെക്കൻ പറവൂർ മറ്റത്താംകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതമായി. പാലത്തിന്റെ ആമ്പല്ലൂർ, മുളന്തുരുത്തി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡാണ് അരയടിയോളം ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ ചെറിയവാഹനങ്ങൾക്കടക്കം പാലത്തിലേക്ക് പ്രവേശിക്കാനും പാലത്തിൽനിന്ന് റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്.
ആദ്യമായി ഇതുവഴി ഇരുചക്രവാഹനങ്ങളിൽ വരുന്നവർ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വീഴുന്നതും പതിവായിട്ടുണ്ട്. ഓട്ടോ, കാർ തുടങ്ങിയ വാഹനങ്ങളുടെ അടിഭാഗം പാലത്തിൽ ഇടിച്ച് കേടുപാട് സംഭവിക്കുന്നുണ്ട്. കാഞ്ഞിരമറ്റം മില്ലുങ്കൽ -പുത്തൻകാവ് റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചതോടെ വൈക്കം റോഡിൽനിന്ന് മുളന്തുരുത്തി ആമ്പല്ലൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. അപ്രോച്ച് റോഡ് തകർന്നതോടെ പാലത്തിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിച്ചു.
0 comments