ad
Deshabhimani

പുതുതായി ടാര്‍ചെയ്ത റോഡ് കുത്തിപ്പൊളിച്ചതായി പരാതി

road
വെബ് ഡെസ്ക്

Published on Jan 05, 2026, 01:45 AM | 1 min read

മട്ടാഞ്ചേരി

പുതിയതായി ടാര്‍ചെയ്ത റോഡ് രണ്ടുമാസം തികയുംമുമ്പ് കുത്തിപ്പൊളിച്ചതായി പരാതി. നഗരസഭ പനയപ്പിള്ളി ഡിവിഷനില്‍ ശാന്തിനഗര്‍ കോളനിയിലെ റോഡാണ് കുടിവെള്ളപൈപ്പ് നന്നാക്കുന്നതിന്റെ പേരില്‍ കുത്തിപ്പൊളിച്ചതായി പരാതി ഉയര്‍ന്നത്. ആഴത്തിലാണ് റോഡ് പൊളിച്ചിട്ടുള്ളത്.


കൗണ്‍സിലറുടെ അനുമതിയോടെയാണ് റോഡ് പൊളിച്ചതെന്ന് കരാറുകാരന്‍ വ്യക്തമാക്കി. 2025–26 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് റോഡ് നന്നാക്കിയത്.

റോഡ് പൊളിച്ച നടപടിക്കെതിരെ പരാതി നല്‍കിയതായി മുന്‍ കൗണ്‍സിലര്‍ സനില്‍മോന്‍ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home