ad
Deshabhimani

റോ റോ സർവീസ് 
കാര്യക്ഷമമാക്കണം:
പ്രതിഷേധക്കൂട്ടായ്മ നടത്തി

ro ro service

ഫോർട്ട്കൊച്ചി–വൈപ്പിൻ റോ റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന പ്രതിഷേധസംഗമം പോൾ ജെ മാന്പിള്ളി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 01:32 AM | 1 min read

വൈപ്പിൻ


ഫോർട്ട്കൊച്ചി–വൈപ്പിൻ റോ റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട്‌- ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയും പാസഞ്ചേഴ്സ് അസോസിയേഷനും ചേർന്ന് വൈപ്പിൻ റോ റോ ജെട്ടിയിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.


ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. റോ റോ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ അധ്യക്ഷനായി. രണ്ട്‌ ജങ്കാർ ഉള്ളതിൽ ഒന്ന്‌ അറ്റുകറ്റപ്പണിയിലാണ്‌.


കഴിഞ്ഞ കോർപറേഷൻ ഭരണസമിതി മൂന്നാമതായി കൊച്ചി കപ്പൽശാലയ്ക്ക് കരാർ നൽകിയ ജങ്കാർ ഇതുവരെ പണി പൂർത്തിയായിട്ടില്ല. എൻ ജി ശിവദാസ്, ജോസഫ് നരികുളം, ഫ്രാൻസിസ് അറയ്‌ക്കൽ, ജോസഫ് കിഴക്കേടൻ, എം എ സേവ്യർ, ജോസി ചക്കാലക്കൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home