മൂന്നാം റോ റോ കാണാനില്ല; ജനകീയകൂട്ടായ്‌മ ബോർഡ് സ്ഥാപിച്ചു

ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ ഇറക്കിയ മൂന്നാം റോ റോ സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ ബോർഡ് സ്ഥാപിച്ചപ്പോൾ
വൈപ്പിൻ
ജൂലൈ 12ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌ത സേതുസാഗർ 3 റോ റോ ജങ്കാർ ഇതുവരെ സർവീസിനിറക്കാത്തതിൽ പ്രതിഷേധിച്ച് വൈപ്പിൻ ജനകീയകൂട്ടായ്‌മ ‘എവിടെപ്പോയി മൂന്നാം റോ റോ’ എന്ന ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.
ജനകീയ കുട്ടായ്‌മ കൺവീനർ ജോണി വൈപ്പിന്റെ നേതൃത്വത്തിൽ എത്തിയ കൂട്ടായ്‌മപ്രവർത്തകർ ഇനിയും ഓരോ ദിവസവും വൈകുന്നത് അടയാളപ്പെടുത്തുകയും ചെയ്യും. ഇത് മൂന്നാം റോ റോ സർവീസിന് ഇറങ്ങുന്നതുവരെ തുടരുമെന്ന് ജോണി വൈപ്പിൻ പറഞ്ഞു.








0 comments