ad
Deshabhimani

റോ റോയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു

ro ro

സംസ്ഥാനപാതയിൽ റോ റോ ജങ്കാറിൽ കയറാൻ കാത്തുകിടക്കുന്ന വാഹനങ്ങൾ

വെബ് ഡെസ്ക്

Published on Oct 03, 2025, 01:44 AM | 1 min read

വൈപ്പിൻ

റോ റോ ജങ്കാറിൽ കയറാൻ വാഹനവുമായി എത്തുന്നവർ പാർക്കിങ് സ‍ൗകര്യമില്ലാതെ കുഴയുന്നു. ഇത്തരം വാഹനങ്ങൾ സംസ്ഥാനപാതയിൽ അരക്കിലോമീറ്ററോളം നിർത്തിയിടുന്നത്‌ പ്രദേശത്ത്‌ വലിയ ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നു.


റോ റോ സർവീസിൽ കയറിപ്പോകാനെത്തുന്ന വാഹനങ്ങൾക്ക്‌ നിർത്തിയിടാനുള്ള സ‍ൗകര്യം കോർപറേഷൻ ഒരുക്കിയിട്ടുണ്ട്‌. ഹൈക്കോടതി നിർദേശപ്രകാരം ഉണ്ടാക്കിയ ഇ‍ൗ സ‍ൗകര്യം മറ്റു സ്വകാര്യ വാഹനങ്ങൾ കൈയടക്കുകയാണ്‌. പലർക്കും വീട്ടിൽനിന്ന്‌ പുറത്തിറങ്ങാനടക്കം പറ്റാത്തവിധം റോഡ്‌ നിറഞ്ഞ്‌ വാഹനങ്ങളാണ്‌. എറണാകുളം നഗരത്തിൽനിന്നടക്കമുള്ള ബസുകൾക്കും പ്രദേശത്തേക്ക്‌ എത്താനാകുന്നില്ല.


നിരവധി പരാതികൾ അധികൃതരെ അറിയിച്ചതായി വൈപ്പിൻ ജനകീയ കൂട്ടായ്‌മ കൺവീനർ ജോണി വൈപ്പിൻ പറഞ്ഞു. പ്രശന്‌പരിഹാരത്തിനായി ഫോർട്ട്‌ വൈപ്പിനിലെ സിപിഐ എം പ്രവർത്തകർ കോർപറേഷൻ പാർക്കിങ്ങിനായി ഒരുക്കിയ ഭാഗത്തേക്ക്‌ വാഹനങ്ങൾ കയറ്റാനുള്ള ഒരുക്കത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home