റവന്യു ജില്ലാ കലോത്സവം
പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

റവന്യൂ ജില്ലാ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
റവന്യൂ ജില്ലാ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്തു.
സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ, വിഎച്ച്എസ് പ്രിൻസിപ്പൽ പി മേരി, പ്രധാനാധ്യാപിക ജയമോൾ വി ചാക്കപ്പൻ, ബിഎഡ് പ്രിൻസിപ്പൽ രാജി കെ പോൾ, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഏലിയാസ് മാത്യു, ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ, പ്രോഗ്രാം കൺവീനർ കെ അജിത, എൽ ബിന്ദു, കെ എം മേരി, ടി എസ് സപർണ, സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു.









0 comments