റെസ്റ്റ്ഹൗസ് പുതിയ ബ്ലോക്കിന് കല്ലിട്ടു

വൈപ്പിൻ
ഞാറക്കൽ റെസ്റ്റ്ഹൗസിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഒന്നരക്കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്.
ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, നീതു ബിനോദ്, രമണി അജയൻ, കെ എ സാജിത്, കെ ജി സന്ധ്യ, ലിസമ്മ ജോർജ് എന്നിവർ സംസാരിച്ചു.









0 comments