വി പി ശശീന്ദ്രനെ അനുസ്മരിച്ചു

വി പി ശശീന്ദ്രൻ അനുശോചന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ സംസാരിക്കുന്നു
പെരുമ്പാവൂർ
സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും കേരഫെഡ് മുൻ ചെയർമാനുമായ വി പി ശശീന്ദ്രന്റെ നിര്യാണത്തിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി. ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരിം അധ്യക്ഷനായി.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, സാജു പോൾ, ഷാജി സലിം, ബേസിൽ പോൾ, ശാരദ മോഹനൻ, പി എം വേലായുധൻ, എസ് ഷറഫ്, കെ പി ബാബു, രമേഷ് ചന്ദ്, ഡോ. രേണുക സുരേഷ്, സി വി ശശി, വി എം ജുനൈദ്, സുജു ജോണി, ഡോ. അജി സി പണിക്കർ എന്നിവർ സംസാരിച്ചു.










0 comments