ടി എം മീതിയനെ അനുസ്മരിച്ചു

സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ടി എം മീതിയൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ടി എം മീതിയൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി പി എസ് ബാലൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ അനിൽകുമാർ, ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി മോഹനൻ, പി എം മുഹമ്മദാലി, പി പി മൈതീൻ ഷാ, ടി എം മീതിയന്റെ മകൻ ടി എം അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.








0 comments