കെ എം സുധാകരനെ അനുസ്മരിച്ചു

കെ എം സുധാകരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കള്ളുചെത്ത് വ്യവസായത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ കോ–ഓർഡിനേഷൻ കമ്മിറ്റി കെ എം സുധാകരനെ അനുസ്മരിച്ചു.
സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം എൻ മോഹനൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ, എം തങ്കച്ചൻ, പി എൻ സീനുലാൽ, കെ എ വിദ്യാനന്ദൻ, പി എസ് ഷൈല, ടി ആർ ബോസ്, കെ എസ് സജീവൻ എന്നിവർ സംസാരിച്ചു.










0 comments