ad
Deshabhimani

പ്രൊഫ. കെ വി തമ്പിയെ അനുസ്മരിച്ചു

Remembered

പ്രൊഫ. കെ വി തമ്പി അനുസ്മരണം എഴുത്തുകാരൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 01:49 AM | 1 min read

മുളന്തുരുത്തി


മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കവിയും പരിഭാഷകനുമായ പ്രൊഫ. കെ വി തമ്പി അനുസ്മരണം ‘സ്‌നേഹാക്ഷരങ്ങൾ' സംഘടിപ്പിച്ചു. സംവിധായകനും എഴുത്തുകാരനുമായ മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു.


സജി മുളന്തുരുത്തി അധ്യക്ഷനായി. എഴുത്തുകാരൻ ബാബു ജോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ്, കെ വി ജോർജ് ജേക്കബ്, ഡോ. എ മോഹനാക്ഷൻനായർ, കെ എ ജോഷി, ഡോ. ബാബു തോമസ്, ഫാ. തോമസ് മ്യാലിൽ, കെ എ ജോഷി തുടങ്ങിയവർ സംസാരിച്ചു.


മുളന്തുരുത്തി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ മലയാളത്തിന് മുഴുവൻ മാർക്കും നേടിയവർക്ക് പ്രൊഫ. കെ വി തമ്പി സ്മാരക മലയാളഭാഷാ പുരസ്‌കാരം സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home