എം സി ജോസഫൈനെ അനുസ്മരിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം സി ജോസഫൈൻ അനുസ്മരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന എം സി ജോസഫൈനെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് അധ്യക്ഷയായി. കെ ആർ പത്മം, റീന അജയകുമാർ, ടെസി ജേക്കബ്, റഷീദ സലീം, ബീനാ മഹേഷ്, എലിസബത്ത് ഇടിക്കുള എന്നിവർ സംസാരിച്ചു.










0 comments