മുന്നേറി, മികവോടെ രായമംഗലം

രായമംഗലം പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം
ഇ കെ ഇക്‌ബാൽ
Published on Sep 27, 2025, 04:05 AM | 1 min read
പെരുമ്പാവൂർ
ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ നിരയിലേക്ക് ഉയർന്ന രായമംഗലം പഞ്ചായത്തിൽ കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് ആണ് അധികാരത്തിലുള്ളത്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളും റോഡ്, തോട്, കുളം എന്നിവയുടെ നവീകരണവും ഹരിതകർമസേനയുടെ മികച്ച പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടായി. ആർദ്ര കേരളം പുരസ്കാരം, എൻക്യുഎഎസ് അംഗീകാരം, കായകൽപ്പ പുരസ്‌കാരം എന്നിവയും മികവിന് അംഗീകാരമായി പഞ്ചായത്തിന് ലഭിച്ചു. 100 ശതമാനം നികുതി പിരിച്ചെടുത്തു. 100 ശതമാനം പദ്ധതികളും നടപ്പാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള സബ്സെന്ററുകളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി നവീകരിച്ചു. രോഗികൾക്കുള്ള വിവിധ സേവനങ്ങൾക്കായി ഒരോവർഷവും ഒന്നരക്കോടി രൂപയാണ് ചെലവിടുന്നത്. 40 എംഎം കനത്തിൽ പറമ്പിപ്പീടിക ഹൈലെവൽ കനാൽ ബണ്ട് റോഡിന്റെ ടാറിങ്, കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലാശയങ്ങളുടെ നവീകരണം എന്നിവയും എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്.
പ്രധാന നേട്ടങ്ങളിൽ ചിലത്
മുരുകാവ് അങ്കണവാടിക്ക് സ്വന്തം സ്ഥലം കണ്ടെത്തി കെട്ടിടനിർമാണം ആരംഭിച്ചു. 31 അങ്കണവാടികൾക്കും സ്വന്തം സ്ഥലം.
കുടുംബാരോഗ്യകേന്ദ്രം നേതൃത്വത്തിൽ സഞ്ചരിക്കുന്ന ആശുപത്രി
പാലിയേറ്റീവ് പരിചരണം
ചെങ്ങൻചിറയിൽ നാടൻ മത്സ്യകേന്ദ്രവും ഹാച്ചറി യൂണിറ്റും










0 comments