ഇവിടെത്തന്നെയുണ്ട് കോവിഡ്
വീണ്ടും എലിപ്പനി മരണം

കൊച്ചി
ജില്ലയിൽ വീണ്ടും എലിപ്പനി ബാധിച്ച് ഒരാൾകൂടി മരിച്ചു. പട്ടിമറ്റം സ്വദേശിയായ 48 കാരനാണ് മരിച്ചത്. ഇതോടെ ജൂൺ ഒന്നുമുതൽ ഇതുവരെ ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണം ആറായി.
ജൂലൈ ഒന്നിന് കടവന്ത്രയിൽ ഇരുപത്തിമൂന്നുകാരനായ ഇതരസംസ്ഥാനക്കാരനും എലിപ്പനിമൂലം മരിച്ചിരുന്നു. ജില്ലയിൽ 397 പേർ പുതുതായി പനിബാധിതരായി. രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചു.
ജില്ലയില്‍ 12 പേര്‍കൂടി എച്ച്1എന്‍1 രോഗബാധിതരായി. ആലുവ, അയ്യമ്പുഴ, എടത്തല, കാക്കനാട്, കളമശേരി, നെട്ടൂര്‍, പൊന്നുരുന്നി പ്രദേശത്തുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേര്യമംഗലത്ത് ഹെപ്പറ്റൈറ്റിസ് എയും മഴുവന്നൂരില്‍ ഹെപ്പറ്റൈറ്റിസ് ഇയും റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുപേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു. നിരവധി പേര്‍ക്കാണ് ഡെങ്കി ബാധിച്ചിരിക്കുന്നത്.
തെരുവുനായ ആക്രമണങ്ങളും പെരുകി. ശനി, ഞായർ ദിവസങ്ങളിലായി 91 പേര്‍ക്ക് തെരുവില്‍ അലയുന്നതുള്‍പ്പെടെയുള്ള നായകളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്.










0 comments