Deshabhimani

ഓടനിർമാണം ചോദ്യംചെയ്തു

യുവാവിനും ഉമ്മയ്‌ക്കും മർദനമേറ്റതായി പരാതി

Questioned the drain construction

വ്യക്തിയുടെ സ്ഥലത്തോടുചേർന്ന് നിർമാണം 
ആരംഭിച്ച ഓടയുടെ ദൃശ്യം

വെബ് ഡെസ്ക്

Published on Nov 22, 2026, 02:27 AM | 1 min read

കാക്കനാട്


വ്യക്തിയുടെ സ്ഥലത്തോടുചേർന്ന് അനുമതിയില്ലാതെ ഓട നിർമിക്കുന്നത് ചോദ്യംചെയ്തതിനെത്തുടർന്ന് യുവാവിനെയും ഉമ്മയെയും ആക്രമിച്ചതായി പരാതി. തൃക്കാക്കര നഗരസഭയിലെ മുസ്ലിംലീഗ് കൗൺസിലർ കെ എം ഷംസുവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി.


അത്തിക്കാലി റോഡിൽ കെ പി കുര്യൻ റോഡിൽനിന്നുള്ള രണ്ടാമത്തെ പ്രവേശനഭാഗത്ത് വ്യക്തിയുടെ പറമ്പിനോടുചേർന്നാണ് കഴിഞ്ഞദിവസം പുതിയ ഓടയുടെ നിർമാണം ആരംഭിച്ചത്. ഓട അവസാനിക്കുന്ന ഭാഗത്ത് വെള്ളവും മാലിന്യവും ഒഴുകിയെത്തി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥലമുടമയും കുടുംബവും നിർമാണത്തെ ചോദ്യംചെയ്യുകയായിരുന്നു.


ഭൂവുടമയുടെ അനുമതിയില്ലാതെ സ്വകാര്യഭൂമിയിൽ നടക്കുന്ന ഓടനിർമാണം നിർത്തിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർഡ്‌സഭയിൽ ചർച്ച ചെയ്യാതെയും കൃത്യമായ ആസൂത്രണമില്ലാതെയുമാണ് നിർമാണം ആരംഭിച്ചതെന്നും കുടുംബം ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനിടെ കൗൺസിലറുടെ മകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് യുവാവിനെയും ഉമ്മയെയും ആക്രമിച്ചെന്നാണ് പരാതി. മർദനത്തിൽ തെക്കേ ഇലഞ്ഞിക്കൽ മുഹമ്മദ് അസ്ലം (21) ഉമ്മ സാജിത നാസർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home