അനധികൃത കച്ചവടക്കാർക്കെതിരെ പ്രതിഷേധിച്ചു

അനധികൃത കച്ചവടക്കാർക്കെതിരെ വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
പെരുമ്പാവൂർ
വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ നഗരസഭാ അതിർത്തിയിൽ അനധികൃതമായി കച്ചവടം നടത്തുന്നവർക്കതിരെ പ്രതിഷേധിച്ചു.
അതിഥിത്തൊഴിലാളികളെ ഉപയോഗപ്പെടുത്തി ലഹരി, ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന അനധികൃത കച്ചവടങ്ങൾക്കെതിരെ നഗരസഭയും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമരത്തിനിറങ്ങിയത്.
അനധികൃതകച്ചവടംമൂലം ലൈസൻസുള്ള കച്ചവടക്കാർ പ്രതിസന്ധിയിലായിരുന്നു. സമരത്തിന് യൂണിയൻ ഏരിയ പ്രസിഡന്റ് സി വി ജിന്ന, സെക്രട്ടറി പ്രദീപ് സോമൻ, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ വി പി ഖാദർ, സംസ്ഥാന കമ്മിറ്റി അംഗം ടി എം നസീർ, ആർ കെ രാജൻ എന്നിവർ നേതൃത്വം നൽകി.










0 comments