ad
Deshabhimani

നികുതി വല വിപുലീകരിക്കുമെന്ന്‌ മുഖ്യമന്ത്രി

ക്രെഡായ് കേരള വാർഷിക സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 04, 2026, 04:46 AM | 1 min read

തിരുവനന്തപുരം

പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിന് പകരം നികുതി വല വിപുലീകരിച്ച് ഖജനാവ് നിറയ്‌ക്കുമെന്ന പുതിയ വാദവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി പകുതിയായി കുറച്ച്‌ മദ്യക്കന്പനികളെ സഹായിക്കുന്നത്‌ വിവാദമായിരിക്കെയാണ്‌ പുതിയ വാദം. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുറയ്ക്കുമ്പോൾ വിൽപ്പന കൂടാനും സർക്കാരിന് അധിക വരുമാനം ലഭിക്കാനും ഇടയാക്കും. ആധുനിക ടാക്‌സേഷനിലെ ഈ രീതിയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. റിയൽ എസ്‌റ്റേറ്റ്, നിർമാണ മേഖലകൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്രെഡായ് കേരള' സംഘടിപ്പിച്ച "സ്‌റ്റേറ്റ്‌കോൺ- 2026' സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്രെഡായ് കേരള ചെയർമാൻ റോയ് പീറ്റർ അധ്യക്ഷനായി. മന്ത്രി ഷിബു ബേബിജോൺ, മേയർ വി വി രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡന്റ് ജി റാംറെഢി, എം എ മെഹബൂബ്, വി എസ് ജയചന്ദ്രൻ, കെ അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home