സുഗതനെ പുറത്താക്കണം
സായാഹ്ന ധർണയുമായി എൽഡിഎഫ്

വലിയവിള ജങ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ കൗൺസിലർ എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു
പാളയം
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വലിയവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്നധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ബി ശോഭനകുമാരി അധ്യക്ഷയായി. സി പ്രസനകുമാർ, വി എസ് ശ്യാമ എന്നിവർ സംസാരിച്ചു. എൽഡിഎഫ് തൈക്കാട് മേട്ടുക്കട ജങ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ കൗൺസിലർ എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എ വിദ്യാമോഹൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വിജയകുമാർ, സൂരജ് എന്നിവർ സംസാരിച്ചു. നന്ദൻകോട് വാർഡിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഏരിയ കമ്മിറ്റി അംഗം കെ എൽ ജിജി ഉദ്ഘാടനം ചെയ്തു. എ സുനിൽകുമാർ അധ്യക്ഷനായി. വി എസ് മാത്യു, എസ് എസ് മിനു, സബീഷ് ബാബു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. എൽഡിഎഫ് നേതൃത്വത്തിൽ ശാസ്‌തമംഗലം വാർഡിൽ സംഘടിപ്പിച്ച സായാഹ്ന ധർണ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രമ അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം എസ് ശശിധരൻ, കിരൺദേവ്, അജിത് കുമാർ, കല്ലിങ്കൽ ജയചന്ദ്രൻ, മാത്യു എബ്രഹാം, ഡിനോജ് എന്നിവർ സംസാരിച്ചു.









0 comments