ad
Deshabhimani

ബിവറേജസ് കോർപറേഷനിലെ പെൻഷൻ പ്രായം വർധിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2026, 04:42 AM | 1 min read

തിരുവനന്തപുരം

സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ കേഡർ വ്യത്യാസമില്ലാതെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ്‌ കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ (എഐടിയുസി) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ എസ് വികാസ് അധ്യക്ഷനായി. വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ആർ സുശീലൻ, എലിസബത്ത് അസീസി, വി ബാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോവിന്ദൻ പള്ളിക്കാപ്പിൽ (പ്രസിഡന്റ്‌), വി ബാജി (ജനറൽ സെക്രട്ടറി), എം എൽ ശ്രീനാഥ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home