ad
Deshabhimani

print edition വിഴിഞ്ഞം: 2000 കോടിയുടെ 
വികസനപദ്ധതി സർക്കാർ
മരവിപ്പിച്ചു

vizhinjam port
avatar
സ്വന്തം ലേഖകൻ

Published on Jul 04, 2026, 04:33 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന് നേട്ടമാകുന്ന 2000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനപദ്ധതികൾ യുഡിഎഫ്‌ സർക്കാർ മരവിപ്പിച്ചു. തലസ്ഥാനത്തെ ലോജിസ്റ്റിക് ഹബ്ബാക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങളും അവതാളത്തിലായി.


പ്രദേശവാസികളടക്കം ആയിരക്കണക്കിന് പേർക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതികളാണിത്‌.

തുറമുഖ അനുബന്ധ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 230 ഏക്കര്‍ ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർനടപടിക്ക് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ (വിസിൽ) ലിമിറ്റഡിനെയും ചുമതലപ്പടുത്തി. അനുബന്ധ വികസനങ്ങൾക്ക് വിസിൽ 800 ഏക്കർ ജില്ലയിൽ പലയിടത്തായും കണ്ടെത്തി. എന്നാൽ ഭൂമിയേറ്റെടുക്കല്‍ വൈകിപ്പിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.


ആദ്യഘട്ട വികസന പദ്ധതികൾക്ക് ഐഒസി, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ, സെൻട്രൽ വെയർഹ‍ൗസിങ്‌ കോർപറേഷൻ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ താൽപ്പര്യം കാണിക്കാത്തത് സ്വകാര്യ കുത്തകകൾക്ക് വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home