ക്ഷേത്ര ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധം

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ പെരുവാരം പടിഞ്ഞാറെനടയിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയംഗം പി പി അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പെരുവാരം മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരൻ വിഷ്ണുപ്രസാദിനെ ദർശനത്തിനെത്തിയ ഭക്തൻ മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷന്റെ നേതൃത്വത്തിൽ പെരുവാരം പടിഞ്ഞാറെ നടയിൽ പ്രതിഷേധിച്ചു.
ചൊവ്വ പുലർച്ചെ അഞ്ചിന് പടിഞ്ഞാറെ ഗോപുരത്തിന് സമീപത്താണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിലെ വഴിപാട് നടത്തുന്നതുസംബന്ധിച്ച് തർക്കമുണ്ടായതോടെമന്ദം സ്വദേശിയാണ് വിഷ്ണുപ്രസാദിന്റെ മുഖത്തടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തത്.
ക്ഷേത്രത്തിനകത്തേക്ക് കയറിയ വിഷ്ണുപ്രസാദിനെ പിന്തുടർന്നെത്തിയ ഇയാൾ വഴിപാട് കൗണ്ടറിൽ അതിക്രമിച്ച് കയറി രജിസ്റ്ററുകൾ നശിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ വിഷ്ണുപ്രസാദ് ചികിത്സയിലാണ്. ധർണ സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയംഗം പി പി അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷൻ സബ് ഗ്രൂപ്പ് പ്രസിഡന്റ് കെ എസ് രതീഷ്‌കുമാർ അധ്യക്ഷനായി. സിപിഐ എം ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി പി അജയകുമാർ, സിഐടിയു ഏരിയ സെക്രട്ടറി പി കെ സുരേന്ദ്രൻ, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ജി കൃഷ്ണൻ, പെരുവാരം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ എസ് അഖില, പി ഡി ഉദയൻ, കെ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.










0 comments