വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു

കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം ചെയർമാൻ അഡ്വ. പോൾ മുണ്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
നഗരത്തിൽ വഴിവിളക്കുകൾ തെളിക്കാത്തത്തിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം നടത്തി.
മാസങ്ങളായി നഗരം കൂരിരുട്ടിലാണ്. തെരുവുവിളക്കുകൾ തെളിയാത്തതിനാൽ സാമൂഹ്യവിരുദ്ധരും കള്ളൻമാരും ലഹരി കച്ചവടക്കാരും രാത്രികാലങ്ങളിൽ വിലസുകയാണ്.
സമരം താലൂക്ക് പൗരസമിതി ചെയർമാൻ അഡ്വ. പോൾ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി പീച്ചക്കര അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജിജി പുളിക്കൽ, മനോജ് ഗോപി, ജോൺസൺ കറുകപ്പിള്ളി, ബോബി മാണിതൊട്ടം തുടങ്ങിയവർ സംസാരിച്ചു.










0 comments