നിയമവിരുദ്ധ സ്ഥലംമാറ്റം: ജീവനക്കാർ പ്രതിഷേധിച്ചു

സഹകരണ വകുപ്പിൽ നടന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലമാറ്റത്തിനെതിരെ ജീവനക്കാർ കലക്ടറേറ്റിലെ സഹകരണ സംഘം ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം
കൊച്ചി
സഹകരണവകുപ്പിലെ നിയമവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. മാനദണ്ഡങ്ങൾ മറികടന്ന് 21 സഹകരണ സംഘം ഓഡിറ്റർമാരെയാണ് കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്.
വകുപ്പിലെ ജൂനിയർ ഇൻസ്പെക്ടർമാരായ എസ് ശരത്‌ലാലിനെയും ശിഹാബ് കരീമിനെയും സ്ഥലംമാറ്റാൻ ജോയിന്റ് ഡയറക്ടർ പ്രത്യേക ഉത്തരവിറക്കി. കണയന്നൂർ താലൂക്കിൽ ജോലിചെയ്തിരുന്ന ശരത്‌ലാൽ കൊച്ചി താലൂക്കിലേക്ക് സ്ഥലംമാറിയിട്ട് ഏഴുമാസം മാത്രം. തൊടുപുഴ സ്വദേശി ശിഹാബ് കരീം അഞ്ചുവർഷത്തെ അവധിക്കുശേഷം രണ്ടുമാസംമുമ്പാണ് മൂവാറ്റുപുഴ താലൂക്കിൽ ജോലിയിൽ പ്രവേശിച്ചത്. കലക്ടറേറ്റിലെ സഹകരണസംഘം ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ് എന്നിവർ സംസാരിച്ചു.










0 comments