സാമൂഹ്യസുരക്ഷ പെൻഷൻ അട്ടിമറി
യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം ജ്വലിച്ചു

ക്ഷേമപെൻഷൻ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കെഎസ്-കെടിയു നേതൃത്വത്തിൽ എറണാകുളം വില്ലേജ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 21, 2026, 02:47 AM | 1 min read
കൊച്ചി
സാമൂഹ്യസുരക്ഷ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ഉജ്വല പ്രതിഷേധവുമായി ജില്ലയിലെ പെൻഷൺ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്കുമുന്നിൽ സംഘടിപ്പിച്ച പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്‌മയിൽ യുഡിഎഫ് സർക്കാരിനെതിരെയുള്ള രോഷം അലയടിച്ചു. സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണെന്നും സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. സാമൂഹ്യസുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്നും ആവശ്യപ്പെട്ടു.
എറണാകുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ് ശർമ പള്ളിപ്പുറത്തും സി എം ദിനേശ് മണി വാഴക്കാലയിലും എം അനിൽകുമാർ തിരുവാങ്കുളത്തും ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ തൃക്കാക്കര നോർത്തിലും ജില്ലാ സെക്രട്ടറി ടി സി ഷിബു കൂത്താട്ടുകുളത്തും ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി അങ്കമാലിയിലും ഉദ്‌ഘാടനം ചെയ്‌തു.
ഉദ്‌ഘാടകനും വില്ലേജും ക്രമത്തിൽ; ആർ അനിൽകുമാർ (കോതമംഗലം), ജോൺ ഫെർണാണ്ടസ് - (പള്ളുരുത്തി), കെ എസ് അരുൺകുമാർ (പുത്തൻകുരിശ്), പി ആർ മുരളീധരൻ (മൂവാറ്റുപുഴ),
ഷാജി മുഹമ്മദ് (പല്ലാരിമംഗലം), പുഷ്പ ദാസ് - (വെങ്ങോല), സി കെ പരീത് (ആലുവ ഈസ്റ്റ്),
കെ എൻ ഉണ്ണിക്കൃഷ്ണൻ (തോപ്പുംപടി), സി കെ വർഗീസ് (-മഴുവന്നൂർ), സോമ പുരുഷോത്തമൻ - (കുട്ടമംഗലം), വി എം ശശി -(വരാപ്പുഴ), ജിഷ ശ്യാം (കറുകുറ്റി), കെ പി അശോകൻ (അറയ്ക്കപ്പടി),
എൻ എസ് സജീവൻ -(കിഴക്കമ്പലം), ടി ഐ ശശി- (അയ്യമ്പുഴ), പി എസ് ഷൈല (പറവൂർ), പി എ പീറ്റർ (കുമ്പളം), സി എൻ പ്രഭകുമാർ- (തിരുമാറാടി), പി കെ സുബ്രഹ്മണ്യൻ (മരട്), ഇ എം സലിം
(ആലുവ വെസ്റ്റ്), എം എസ് ശോഭിതൻ -(ചെല്ലാനം), പി എം മനാഫ് -(കടുങ്ങല്ലൂർ),
സി കെ വർഗീസ് -(കടമക്കുടി), കെ പി റെജീഷ് (-മഞ്ഞപ്ര).










0 comments