മഴക്കാലപൂർവ ശുചീകരണം നടത്തി

നഗരസഭയിലെ -മഴക്കാലപൂർവ ശുചീകരണം ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
നഗരസഭ മഴക്കാലപൂർവ മെഗാ ശുചീകരണ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കലിക്കറ്റ് ജങ്ഷൻമുതൽ ചോരക്കുഴിവരെ എംസി റോഡിനിരുവശവും ഉണ്ടായിരുന്ന പ്ലാസ്റ്റിക്, അജൈവ, ജൈവ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്തു.
ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ശുചീകരണത്തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടായി.
നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷയായി. സണ്ണി കുര്യാക്കോസ്, പി സി ഭാസ്കരൻ, പ്രിൻസ് പോൾ ജോൺ, ടി എസ് സാറാ, ഷാജി ജോർജ്, സനൂപ് കുളമ്പാടം തുടങ്ങിയവർ സംസാരിച്ചു.










0 comments