നരിക്കുഴിച്ചിറയിൽ ഇനി തെളിനീർ നിറയും

അങ്കമാലി
നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം മഞ്ഞപ്ര പഞ്ചായത്തിലെ തവളപ്പാറ നരിക്കുഴിച്ചിറ യാഥാർഥ്യമാകുന്നു. ഉപയോഗശൂന്യമായ കുളം നന്നാക്കിയെടുക്കാൻ കാലങ്ങൾ വേണ്ടിവന്നു. അതുകൊണ്ടുതന്നെ കൃഷിയും മുടങ്ങി. നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണുവും വാർഡ് അംഗം സീന മാർട്ടിനും ചേർന്ന് നൽകിയ നിവേദനമാണ് ഫലം കണ്ടത്. ജലവിഭവമന്ത്രിയെ നേരിൽക്കണ്ടും കുളം ഉപയോഗയോഗ്യമാക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി. തുടർന്ന് ജലവിഭവ വകുപ്പിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. അങ്ങനെയാണ് നവീകരണം സാധ്യമായത്. ഇരുനൂറ് ഹെക്ടർ വിസ്തീർണമുള്ള പാടശേഖരത്തിൽ ജലസേചനത്തിന് കഴിയുന്ന പദ്ധതിയാണ് യാഥാർഥ്യമായത്. കാലങ്ങളായി പ്രദേശത്തെ കർഷകരുടെ ആവശ്യമാണ് നരിക്കുഴിച്ചിറയുടെ പുനരുദ്ധാരണം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു ചിറ നവീകരണം.










0 comments