പൊലീസ് ക്രൂരതയിൽ പാർലമെന്റിലും പ്രതിഷേധം; കറുപ്പണിഞ്ഞെത്തി പ്രതിപക്ഷ എംപിമാർ

ന്യൂഡൽഹി: ഡൽഹിയിൽ ന്യായമായ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുള്ള പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പാർലമെന്റിലും പ്രതിഷേധം. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും എംപിമാരെയും പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാരെത്തിയത്.
പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിഷയം ഉയർത്തി പ്രതിപക്ഷം നടത്തിയ ബഹളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ചയും ഇത് ആവർത്തിച്ചു.
ചൊവ്വാഴ്‌ച്ചയും സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയെ സന്ദർശിച്ച് പൊലീസ് അതിക്രമം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് അഴിച്ചുവിട്ട അതിക്രമങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ചത്. ഇൗ ആവശ്യമുന്നയിച്ച് പാർലമെന്റിന് പുറത്തും എംപിമാർ പ്രതിഷേധിച്ചു.










0 comments