ad
Deshabhimani

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 462 അപ്രന്റിസ് ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ ജൂലൈ 25-ന്

VSSC.jpg
വെബ് ഡെസ്ക്

Published on Jul 22, 2026, 11:38 AM | 1 min read

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 462 അപ്രന്റിസ് ഒഴിവുകളിലേക്ക് വാക്ക്-ഇൻ സെലക്ഷൻ വഴി അപേക്ഷ ക്ഷണിച്ചു.


യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂലൈ 25-ന് തിരുവനന്തപുരത്ത് നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ നേരിട്ട് പങ്കെടുക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ടതില്ല, ഇന്റർവ്യൂ ദിവസമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിവിധ വിഷയങ്ങളിലായി 273 ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകളും 189 ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുകളുമാണ് നികത്തുന്നത്.


തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ വിഎസ്‌എസ്‌സി പവിലിയനിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയാണ് സെലക്ഷൻ ഡ്രൈവ് നടക്കുന്നത്.


പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ജനനത്തീയതി തെളിയിക്കുന്നതിനുള്ള പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.


സംവരണ വിഭാഗക്കാർ ആവശ്യമായ ജാതി സർട്ടിഫിക്കറ്റ്, ഒബിസി വിഭാഗക്കാർ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇഡബ്ല്യുഎസ് വിഭാഗക്കാർ 2026-27 സാമ്പത്തിക വർഷത്തെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുപ്പ്. ഇതിനായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home